കാലിക്കറ്റ് സർവ്വകലാശാല 2023-2024 അദ്ധ്യയന വര്‍ഷത്തെ പി.ജി.ഏകജാലക പ്രവേശനത്താടനു ബന്ധിച്ചുള്ള ട്രയൽ അലോട്ട്മെൻ്റ് https://admission.uoc.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2023 ജൂലൈ 14 ന് വൈകീട്ട് 5 മണിവരെ പി.ജി ക്യാപ് സ്റ്റുഡന്റ് ലോഗിന്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ട്രയല അലാട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്.

2023 ജൂലൈ 14 ന് വൈകീട്ട് 5 മണിവരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ അപേക്ഷയില്‍ എല്ലാ വിധ തിരുത്തലുകള്‍ (മൊബൈൽ നമ്പര്‍, ഇമയില്‍ ഐഡി, യു.ജി രജിസ്റ്റര്‍ നമ്പര്‍ ഒഴികെ) വരുത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

എഡിറ്റിംഗ് സൗകര്യം ഉപയാഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഫൈനലൈസ്ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതും, പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലാഡ്ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഫൈനലൈസ് ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കാത്ത പക്ഷം തുടര്‍ന്ന് വരുന്ന അലാട്ട്മെന്റുകളില്‍ നിന്നും പുറത്താക്കപ്പെടുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.