പി.ജി. പ്രവേശന റാങ്ക്പട്ടികകാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്കുന്ന പി.ജി. കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017 പി.ആര്. 1128/2021പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗംഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്. പി.ആര്. 1129/2021എം.എഡ്. സീറ്റൊഴിവ്കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി., എല്‍.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 12-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ അസ്സല് രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407251. പി.ആര്. 1130/2021എം.വോക് അഡീഷണല്‍ കോ-ഓഡിനേറ്റര്‍ നിയമനംകാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന വിവിധ സ്വാശ്രയസ്ഥാപനങ്ങളിലെ എം.വോക് കോഴ്സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് കാലത്ത് 9.30-ന് നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍. പി.ആര്. 1131/2021പി.എച്ച്.ഡി. ഹാള്ടിക്കറ്റ്കാലിക്കറ്റ് സര്‍വകലാശാലാ 2021 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റും സമയക്രമവും പ്രവേശന വിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ് പി.ആര്. 1132/2021പരീക്ഷഎസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ 29-ന് തുടങ്ങും. പി.ആര്. 1133/2021പരീക്ഷാ ഫലംനാലാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്. 1134/2021പുനര്‍മൂല്യനിര്‍ണയ അപേക്ഷഫലം പ്രഖ്യാപിച്ച എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്. 1135/2021
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC