2023-2024 അധ്യയന വര്‍ഷ ബിരുദ പ്രവേശനത്തോടനുബന്ധിച്ചുളള ഒന്നാമത്തെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 29.06.2023, 5.00 PM-നുള്ളിൽ മാൻഡേറ്ററി ഫീ അടയ്ക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിക്കുകയും മാൻഡേറ്ററി ഫീ അടയ്ക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നിലവിലുള്ള അലോട്ട്മെന്റ് നഷ്‌ടപ്പെടുന്നതും ഇവരെ തുടർന്നുള്ള അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുന്നതുമല്ല.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികൾ, തങ്ങളെ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 24.06.2023 മുതൽ 28.06.2023 ന് 5.00PM വരെ ഹയർ ഓപ്‌ഷനുകൾ റദ്ധ് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്‌ഷനുകൾ റദ്ധ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ധ് ചെയ്യാവുന്നതാണ്.

കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കുന്നതല്ല.

രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

ആയതിനാൽ ഒന്നാമത്തെ ഓപ്ഷനിലേക്കു അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ റിപ്പോർട്ടു ചെയ്യുന്ന പക്ഷം, 29.06.2023, 5.00 PM-നുള്ളിൽ മാൻഡേറ്ററി ഫീ അടയ്ക്കുന്നതിനും രണ്ടാം അലോട്ട്മെന്റിന് ശേഷം നിർബന്ധമായും കോളേജിൽ ഹാജരായി പ്രവേശനമെടുക്കുന്നതിനും നിർദേശിക്കേണ്ടതാണ്.

രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് അഡ്‌മിറ്റ്‌/ അലോട്മെന്റ് കാർഡ് ലഭിക്കുകയുള്ളു.