സി.യു.ഇ.ടി.-യു.ജി. ജൂലായ് 15 മുതൽ: അപേക്ഷിക്കാൻ വീണ്ടും അവസരം

സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ സി.ബി.ടി. മോഡിൽ നടക്കും. പരീക്ഷക്ക് വീണ്ടും രജിസ്റ്റർചെയ്യുന്നതിനും അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ജൂൺ 23-ന് രാവിലെ ഒൻപതുമുതൽ 24-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.

43 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 86 സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലെ പ്രവേശനപരീക്ഷയ്ക്ക് 9.50 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർചെയ്തതായി യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. വിവരങ്ങൾക്ക് cuet.samarth.ac.in/, www.nta.ac.in/