എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത്.

നവംബർ 15 മുതൽ 8, 9 ക്ളാസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒമ്പതാം ക്ലാസ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം 15 -)o തിയ്യതിയാണ് ആരംഭിക്കുക .

19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ളാസുകളുമാണ് ആരംഭിച്ചിരുന്നത്.