*ഹയർസെക്കണ്ടറി (വൊക്കേഷണൽ) ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു*ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു.👇🏻 www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ ‘Transfer Allotment Results’ എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് കാണാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്സിൽ 26 ന് വൈകുന്നേരം നാല് മണിക്ക് മുൻപ് സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകും.ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായ ശേഷം സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികൾ ആരംഭിക്കും. ഈ ഘട്ടത്തിൽ ഇതുവരെ അപേക്ഷ നൽകാത്തവർക്ക് പുതിയ അപേക്ഷ നൽകാനും നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കുന്നതിനും അവസരം ലഭിക്കും.
About The Author
Related Posts
Recent Posts
-
ബിരുദമുള്ളവർക്കു SBI യിൽ 14191 ഒഴിവുകൾ!Dec 31, 2024 | Recruitment
-
SRM JEE എൻട്രൻസ് അപേക്ഷ ക്ഷണിച്ചുDec 15, 2024 | Educational News