സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്.

അപേക്ഷ മെയ് 23 വരെ
കോഴിക്കോട് ഫാറൂഖ് കോളേജ് (Autonomous) കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ് നൽകുന്നു
  ഐ. എ.എസ് ,  ഐ. പി. എസ് , ഐ. എഫ്. എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി  ഒരു വർഷത്തേക്ക്  സ്കോളർഷിപ് നൽകുന്നു.  ബിരുദ പഠനം പൂർത്തിയാക്കിയവർക്കും  അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test* ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.  
സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം  എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും  കോളേജിൽ  ഏർപ്പെടുത്തും. 
സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്. 
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ്
സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 8547 501 775,  9207 755 744 എന്നീ നമ്പറിൽ ബന്ധപെടുക.