Friday, April 19, 2024
HomeScholarshipsന്യൂനപക്ഷ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിലെ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്.ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും.രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കു. സ്‌കോളര്‍ഷിപ്പിന് നേരത്തെ അപേക്ഷിച്ചതിനെ തുടര്‍ന്ന് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം. ഫോണ്‍: 0471 2302090, 2300524.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments