Snehapoorvam applications for the year 2020-21 has been extended till November 30th 2020.

2020-21 അധ്യയന വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് november 30 വരെ അപേക്ഷിക്കാവുന്നത് ആണ്.

മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

🗓️അവസാന തീയതി :
2020 നവംബർ 30
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ – ഗവൺമന്റ്‌ /എയ്ഡഡ്‌ – സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്

പരമാവധി സ്‌കോളർഷിപ്പ് തുക ( പ്രതിമാസം ഉള്ള തുക – ഒരു അധ്യയന വർഷം പരമാവധി 10 മാസം )
5 വയസ് വരെ : 300/-
Std 1-5 : 300/-
Std 6-10 : 500/-
പ്ലസ് ടു /ഡിപ്ലോമ : 750/-
ബിരുദതലം : 10,00/-

🔷താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌
(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌
(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം
( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി)
(5) മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്

♦️ശ്രദ്ധിക്കുക

അഞ്ച് വയസിൽ താഴെ ഉള്ള ഇത്തരം കുട്ടികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അവർ മാത്രം സാമൂഹിക സുരക്ഷ മിഷൻ നൽകുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്.
( വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു അതിൽ
ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശയോട്‌ കൂടി നേരിട്ട് അപേക്ഷിക്കണം )

🔰ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്
Phone-18001201001
( Toll free )
0471 2341200
www.kssm.ikm.in
snehapoorvamonline@gmail.com

➖➖