എം.ജി. സര്‍വകലാശാലയുടെ പി.ജി. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബർ 21 വരെ.📣

സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 21ന് വൈകിട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മെറിറ്റ്‌ സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.
ഒക്ടോബര്‍ 21ന് വൈകിട്ട് നാലുവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം ലഭിക്കും. ആദ്യ അലോട്ട്മെന്റ് നവംബര്‍ അഞ്ചിന് നടക്കും.
ഒന്നാംവര്‍ഷ പി.ജി. ക്ലാസുകള്‍ നവംബര്‍ 30ന് ആരംഭിക്കും.