Degree പ്രവേശനം 2020: മൂന്നാം അലോട്മെന്റ് വന്നു. ഇനി അലോട്മെന്റ് കിട്ടിയ കോളജിൽ പ്രവേശനം നേടുക.

ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാക്കേണ്ടതാണ്. – അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.

സയൻസ് വിഷയങ്ങൾക്ക് ഒക്ടോബർ 7,8,9 തീയതികളിലും കൊമേഴ്സ് വിഷയങ്ങൾക്ക് ഒക്ടോബർ 12,13,14 തീയതികളിലും ആർട്സും ഭാഷാ വിഷയങ്ങൾക്കും ഒക്ടോബർ 15, 16,19,20,21 തീയതികളിലും അഡ്മിഷന് വേണ്ടി കോളേജിൽ ഹാജരാകേണ്ടതാണ്.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/ രൂപയും SC/ST
വിഭാഗത്തിന് 770/ രൂപയുമാണ്.

ഒന്ന്, രണ്ട് അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് അടച്ച് ഫീസ് ഒടുക്കിയ വിവരങ്ങൾ അപ്ലോഡ് ചെയ്ത വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

അഡ്മിഷൻ ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 07.10.2020 ന് 5 മണിക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ്
ഉറപ്പാക്കേണ്ടതാണ്.