കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രീ സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി 2020-21 അധ്യയന വര്‍ഷത്തെ ഡിഗ്രീ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റില്‍ പുതുതായി അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 03-10-2020 5 മണിക്കുള്ളില്‍ Admission ഫീസ് SBI Collect വഴി നിര്‍ബന്ധമായും അടക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികള്‍ ഫീസ് അടക്കേണ്ടത്തില്ല
ഫീസ് അടക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താവുകയും ചെയ്യും
Admission ഫീസ് അടച്ച വിദ്യാര്‍ഥികള്‍ ലോഗിന്‍ ചെയ്ത് അഡ്മിഷൻ ഫീസ് അടച്ച വിവരം 03-10-2020 ന് 5 മണിക്ക് മുന്‍പായി ADMISSION FEE REMITTANCE DETAILS എന്ന ഭാഗത്ത് ചേര്‍ക്കേണ്ടതാണ് ചേര്‍ക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്