കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം.

യോഗ്യത: പ്ലസ് ടു/തത്തുല്യം. കോഴ്സുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിൻസർവേഷൻ.

എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാം. മറ്റ് വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്കും സർക്കാർ ഉത്തരവുകൾക്ക് വിധേയമായി ഫീസ് ആനുകൂല്യമുണ്ട്.

അവസാന തീയതി ജൂൺ 30-ന് വൈകീട്ട് അഞ്ച് വരെ.

കൂടുതൽ വിവരങ്ങൾക്ക്: https://fcikerala.org/