പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് 2023 ജൂലൈ 24 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്.
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2023 ജൂലൈ 20 അവസരം നൽകിയിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്നത് 1924, വേക്കൻസിയിൽ പരിഗണിച്ചപ്പോൾ ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു.
സപ്ലിമെന്ററി അവോട്ട്മെന്റിനായി അപേക്ഷിച്ച ശേഷം മറ്റ് പാട്ടുകളിൽ പ്രവേശനം നേടിയ അപേക്ഷകളും ഓപ്ഷനില്ലാത്തതും കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 78 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2023 ജൂലൈ 24 ന് രാവിലെ 10 മണി മുതൽ 2023 ജൂലൈ 25 ന് വൈകുന്നേരം 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ നടക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്വേ www.admission.dge.kerala.gov.in gym animisarglar “ഹയർ സെക്കൻഡറി പ്രവേശനത്തിനായി ക്ലിക്ക് ചെയ്യുക” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന manual.and animlsamglos e Candidate Login-SWS ഇ സപ്ലിമെന്ററി അലോട്ട് ഫലങ്ങൾ എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട് ഫലങ്ങൾ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2023 31 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.