Tuesday, September 26, 2023
HomeEducationലോണെടുത്ത് പഠിക്കാനാഗ്രഹിക്കുന്നവരറിയാൻ !

ലോണെടുത്ത് പഠിക്കാനാഗ്രഹിക്കുന്നവരറിയാൻ !

ഇന്ത്യയിലും വിദേശത്തും ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ടെക്‌നിക്കൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്കും പഠിക്കുന്നവർക്ക് വിദ്യാഭ്യാസലോൺ ലഭിക്കുന്നുണ്ട്. ലക്ഷങ്ങൾ വായ്പ കിട്ടുമെന്ന് വിചാരിച്ചു കേമൻ കോഴ്‌സുകൾക്കിറങ്ങും മുമ്പ് ഇതൊന്നു വായിച്ചു നോക്കുക.

എത്ര രൂപ വരെ വായ്‌പ ലഭിക്കും?

പഠന ചിലവിന്റെ നൂറുശതമാനം വരെയും പല ബാങ്കുകളും ലോൺ നൽകുന്നുണ്ട്.

എന്നാൽ പഠിക്കുന്ന സ്ഥാപനത്തിന്റെയും ബാങ്കിന് ഈറ്റിന്റെയും അടിസ്ഥാനത്തിൽ പരമാവധി ലോൺ തുകയിൽ വ്യത്യാസം വരാം.

ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഠന സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ 50 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ ലോൺ നൽകും. ഏറ്റവും താഴെത്തട്ടിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് സെക്യൂരിറ്റി ഇല്ലാതെ പരമാവധി ലഭിക്കാവുന്ന ലോൺ 7.5 ലക്ഷം രൂപ.

ഈട് നൽകേണ്ടി വരുമോ 

മേൽ സൂചിപ്പിച്ചതുപോലെ ബാങ്കുകൾ ഒരു നിശ്ചിത തുക വരെയുള്ള ലോണുകൾക്ക് ഈട് ആവശ്യപ്പെടാറില്ല. എന്നാൽ മാതാപിതാക്കൾ സഹവായ്പക്കാർ ആവേണ്ടതുണ്ട്. നിശ്ചിത തുകയ്ക്ക് മുകളിലുള്ള ലോണിൻ വസ്തുവകകൾ പോലെയുള്ള ഈറ്റ് നൽകേണ്ടതായി വരും.

പണമെപ്പോൾ തിരിച്ചടവ് നടത്തേണ്ടി വരും?

കോഴ്‌സ് പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ അല്ലെങ്കിൽ ജോലി ലഭിച്ച് ആറുമാസത്തിനുള്ളിൽ തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വർഷം വരെ തിരിച്ചടവ് കാലാവധി ബാങ്കുകൾ നൽകാറുണ്ട്.

പലിശ നിരക്ക് കൂടുതലോ?

10 മുതൽ 11.5 വായ്പ ശതമാനം വരെ വിവിധ ബാങ്കുകൾ വിദ്യാഭ്യാസത്തിന് പലിശ ഈടാക്കുന്നുണ്ട്.

ഐഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പലിശ നിരക്കിൽ ഇളവും ലഭിക്കും.

എന്താണ് ഈ വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാഭ്യാസലോണുകൾക്ക് അപേക്ഷിക്കുവാനുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോർട്ടൽ. ലോണാവശ്യവുമായി വിവിധ ബാങ്കുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. പോർട്ടലിൽ ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് മൂന്നു ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാൻ കഴിയും. രേഖകൾ സഹിതം അപേക്ഷാഫോറം പോർട്ടലിൽ സമർപ്പിക്കാൻ കഴിയും.

സബ്സിഡി വല്ലതും കിട്ടുമോ?

നാലര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിൽ വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി കേന്ദ്രസർക്കാരിന്റെ പലിശ സബ്സിഡിക്ക് അർഹതയുണ്ട്.

സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയും ശ്രദ്ധേയമാണ്. ഗുണഭോക്താവിന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അംഗവൈകല്യമുള്ളവർക്ക് വാർഷിക വരുമാന പരിധി 9 ലക്ഷമാണ്.

എന്താണ് ജൻ സമർത് പോർട്ടൽ

കേന്ദ്രസർക്കാരിന്റെ 12 സബ്സിഡി സ്‌കീമുകൾക്ക് പൊതുവായുള്ള പോർട്ടലാണ് ജൻ സമർത് പോർട്ടൽ. വിദ്യാഭ്യാസവായ്പയും ഇതിൽ ഉൾപ്പെടും.

വായ്‌പ കുരുക്കാവരരുത്

ഏതു വായ്പയേയും പോലെ വിദ്യാഭ്യാസവായ്പ എടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നമുക്ക് അത് കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുമോ എന്നതാണ്.

കോഴ്‌സ് പഠിച്ചിറങ്ങുമ്പോൾ തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടോ? പ്രതിമാസം ലഭിക്കാവുന്ന ശരാശരി ശമ്പളം എത്രയാണ്? 

ആദായനികുതിയും മറ്റ് കിഴിവുകളും കഴിഞ്ഞ് എത്ര രൂപ പ്രതിമാസം കയ്യിൽ കിട്ടും?

അതിൽ നിന്ന് വിദ്യാഭ്യാസവായ്പയുടെ ഇഎംഐ അടച്ചതിനുശേഷമുള്ള തുക കൊണ്ട് സൗകര്യപ്രദമായി ജീവിക്കുവാൻ കഴിയുമോ?

ഇത്രയും കാര്യങ്ങൾ ലോൺ എടുക്കുന്നതിനു മുമ്പ് ഓരോ വിദ്യാർത്ഥിയും അവരുടെ മാതാപിതാക്കളും ആവശ്യമാണ്.

എടുക്കുന്ന തുകയുടെ തുക ഇ എം ഏകദേശം എത്രയായിരിക്കുമെന്ന് ബാങ്കിൽ അന്വേഷിച്ചാൽ അറിയാൻ കഴിയും.

ഫ്‌ളോട്ടിങ് പലിശ നിരക്കിലാണ് ലോണുകള്‍ നല്‍കുന്നത് എന്നതിനാല്‍ തിരിച്ചടവിന്റെ തുകയില്‍ ഭാവിയില്‍ വ്യതിയാനം വരാം. എന്നാല്‍ ഇക്കാലത്ത് പലിശ നിരക്ക് ഏറെക്കുറവോ കൂടുതലോ അല്ലാത്തതിനാല്‍ ശരാശരി തിരിച്ചടവിന്റെ തുക ഇന്നത്തെ പലിശ നിരക്കു വച്ച് കണക്കുകൂട്ടിയാല്‍ ഏതാണ്ട് ശരിയായിരിക്കും.

ജോലി ലഭിക്കാന്‍ താമസം നേരിടുകയും ആദ്യ കാലഘട്ടത്തില്‍ ലഭിക്കുന്ന ശമ്പളം കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് തിരിച്ചടവിന് സഹായിക്കാന്‍ കഴിയുമോ എന്നതും കണക്കിലെടുക്കണം

ഐഐഎം ൽ നിന്ന് പഠിച്ചിറങ്ങിയവരുടെ കണക്ക്

വിവിധ ഐ ഐ എം കളിൽ പഠിച്ചിറങ്ങിയവർക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തെയും അവിടുത്തെ ഫീസിനെയും അടിസ്ഥാനമാക്കി ഒരു ഐ ഐ എം എംബിഎക്കാരൻ തന്റെ എഡ്യൂക്കേഷൻ ലോൺ തിരിച്ചടയ്ക്കാൻ എത്ര വർഷം എടുക്കും എന്നൊരു പഠനം ഈയിടെ നടക്കുകയുണ്ടായി. ചില ഐഐഎമ്മുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് വിദ്യാഭ്യാസലോൺ തിരിച്ചടയ്ക്കാൻ 12 വർഷം വരെ വേണ്ടിവരും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

വിദ്യാഭ്യാസലോൺ എടുക്കുന്ന ഓരോരുത്തരും തങ്ങൾ പഠിക്കുന്ന കോഴ്‌സിന്റെ ഫീസും ഭാവിയിൽ ശമ്പളം ലഭിക്കാവുന്ന തരത്തിൽ വേണം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത്.

വിദ്യാലക്ഷ്മി ജനസമർത് പദ്ധതി വെബ്‌സൈറ്റുകൾ www.vidyalakshmi.co.in www.jansamarth.in

മുജീബുള്ള കെ.എം

CIGI കരിയർ ഗൈഡ്

00971509220561

Hari Vishnu K C
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments