തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്ബ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു