കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് വകുപ്പിന് കീഴിൽ ഈ വർഷം മുതൽ ആരംഭി ക്കുന്ന സ്കൂൾ കുട്ടികൾക്കു ള്ള സ്കോളർഷിപ്പ് പരീക്ഷ യാണ് പി എം യംഗ് അച്ചീവേഴ്സ് സ്കോളർഷിപ്പ് അവാർഡ് സ്കീം ഫോർ വൈബ്രൻഡ് ഇന്ത്യ (YASASVI).

കേരളത്തിൽ ഈ വർഷം 1,229 കുട്ടികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പ്രതിവർഷം 75,000 രൂപയും പതിനൊന്നാം ക്ലാസിലെ വിദ്യാർഥിക്ക് 1,25,000 രൂപയും രണ്ട് വർഷം ലഭിക്കും. എല്ലാ വർഷവും രാജ്യത്തെ 30,000 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

നിബന്ധനകൾ

• ഒമ്പതാം ക്ലാസ് അല്ലെങ്കിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒ ബി സി വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ് അനുവദിക്കുന്നത്.

• വാർഷിക വരുമാനം 2,50,000 താഴെയാവണം.

• ഒമ്പതാം ക്ലാസിലെ അപേക്ഷകൻ 2007 ഏപ്രിൽ ഒന്നി നും 2011 മാർച്ച് 31നും ഇട യിൽ ജനിച്ചവരായിരിക്കണം.

• പതിനൊന്നാം ക്ലാസിലെ അപേക്ഷകൻ 2005 ഏപ്രിൽ ഒന്നിനും 2009 മാർച്ച് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.

• അപേക്ഷകൻ 2022-23 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് /പത്താം ക്ലാസ് പരീക്ഷ വിജയിച്ചവർ ആയിരിക്കണം.

പരീക്ഷാ രീതി

• ഇംഗ്ലീഷ് /ഹിന്ദി മീഡിയ ങ്ങളിൽ ആയിരിക്കും പരീക്ഷ

• 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) ആണ് പരീക്ഷക്കുണ്ടാവുക.

• ഉത്തരങ്ങൾ ഒ എം ആർ ഷീറ്റിൽ രേഖപ്പെടുത്തണം.

• രണ്ടര മണിക്കൂർ ആയിരിക്കും പരീക്ഷാ സമയം.

സിലബസ്

എൻ സി ഇ ആർ ടിയുടെ എട്ടാംക്ലാസ് സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് ഒമ്പതാം ക്ലാസിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ, പതിനൊന്നാം ക്ലാസിലെ വിദ്യാർഥി കൾക്ക് പത്താംക്ലാസ് സിലബസിനെ അടിസ്ഥാനപ്പെടു ത്തിയുമായിരിക്കും.

മാസ് 30 മാർക്കിനും സയൻസും സോഷ്യൽ സയൻസും 25 മാർക്കിനും ജനറൽ നോളജ് 20 മാർക്കിനും ആയിരിക്കും. ആകെ നൂറ് ചോദ്യങ്ങൾ, നൂറ് മാർക്ക്. 35 ശതമാനം മാർക്ക് നേടിയവ രെ വിജയിച്ചവരായി കണക്കാക്കും. വിജയിച്ച വിദ്യാർഥികൾ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ NSP മുഖേന സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കണം.

സ്കോളർഷിപ്പ് പരീക്ഷ

സ്കോളർഷിപ്പ് പരീക്ഷ സെപ്തംബർ ഒമ്പതിന് വെള്ളിയാഴ്ച നടക്കും, തിരഞ്ഞ ടുക്കപ്പെടുന്ന നഗരങ്ങളിൽ ആയിരിക്കും പരീക്ഷ. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്റർ ഉണ്ട്.

പരീക്ഷ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈ www.yet.nta.ac.in അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 10. (August 10). Fees ഒന്നും തന്നെയില്ല.