സിഎച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്‌ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് ഈ അധ്യയന വർഷത്തേക്കു സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്, ഹോസ്റ്റൽ സ്റ്റൈപ്പൻഡിനു ന്യൂനപക്ഷക്ഷേമ വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം.

അപേക്ഷകൾക്ക്: www.minoritywelfare.kerala.gov.in

അവസാന തീയതി ഒക്ടോബർ 30.