Thursday, September 28, 2023
HomeUniversity Notificationഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രോഗ്രാമുംകളിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രോഗ്രാമുംകളിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെക്ഷനിലേക്കുള്ള ബിരുദം, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം (ഫ്രാഷ്/റീ-റെജിസ്ട്രേഷൻ) ആരംഭിച്ചു.

ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15

▪️ എം ബി എ, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യ ഡെോളജി, ആൻഡ് സൈക്കോളജി, അഡൽട്ട് ജെവലപ്മെന്റ് സ്റ്റേഷൻ സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം .

https://ignouadmission.samarth.edu.in/ https://onlinerr.ignou.ac.in/ നിലനിൽക്കുന്ന ലിങ്കുകൾ.

▪️ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം.

▪️വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഒ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 – 2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in

Hari Vishnu K C
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments