ന്യൂഡൽഹി: 4 വർഷത്തെ സംയോജിത ബിഎഡ് പ്രോഗ്രാമിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. +2 വാണ് അടി സ്ഥാന യോഗ്യത. നാഷനൽ കൗൺസിൽ എജ്യുക്കേഷന്റെ (എൻസിടിഇ) തിയ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) എൻടിഎ നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (NCET) അടിസ്ഥാനത്തിലാണു പ്രവേശനം.

ഖരഗ്പുർ, ഭുവനേശ്വർ ഐഐടികൾ, കോഴിക്കോട് എൻഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സർവകലാശാലകൾ എന്നിവിടങ്ങളിലെ ബിഎസ്സി-ബിഎഡ് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്ക് ഇതിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേ ശം അനുസരിച്ചാണു 4 വർഷ ത്തെ ബിരുദ-ബിഎഡ് സംയോ ജിത പ്രോഗ്രാം ആരംഭിക്കുന്നത്.

ജൂലൈ 19 രാത്രി 11.30 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 19ന് രാത്രി 11.50 വരെ ഫീസ്അടയ്ക്കാം. 20, 21 തീയതികളിൽ തിരുത്തൽ വരുത്താൻ അവസരമുണ്ട്. രാജ്യത്തെ 178 നഗരങ്ങളിലായി പ്രവേശനപരീക്ഷ നടക്കും. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. മലയാളം ഉൾ പ്പെടെയുള്ള 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്.