2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 28.06.2023 തിയ്യതിക്കുള്ളിൽ അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBePay വഴി മാത്രം ) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 935/- രൂപയും SC/ST വിഭാഗത്തിന് 865/- രൂപയുമാണ്.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്‌ക്കേണ്ടത്. വിദ്യാർത്ഥികൾ, അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 30.06.2023 തിയ്യതിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്.
ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പിന്നീട് പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .
രണ്ടാം അലോട്ട്മെന്റ് :03.07.2023
മൂന്നാം അലോട്ട്മെന്റ് :10.07.2023