തിരുവനന്തപുരം: SSLC പരീക്ഷയിൽ ഉപരിപഠനത്തിനു യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്ത പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കും. ഹയർസെക്കൻഡറി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരു ന്നു മുഖ്യമന്ത്രി.

VHSE, ITI, Polytechnic സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കൻഡറിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തിയാണ് സീറ്റുകൾ അനുവദിക്കുക.

യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്ലാനിങ് ബോർഡ് വൈസ് ചെയർ മാൻ വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി ജോയി, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്തു.