Friday, April 19, 2024
HomeEducationഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ; ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ; വിദ്യാഭ്യാസ...

ഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ; ക്രിസ്മസ് പരീക്ഷ ഡിസംബർ 14 മുതൽ; വിദ്യാഭ്യാസ കലണ്ടർ കരടിന് അംഗീകാരം

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കരടിന് ക്യുഐപി യോഗം അംഗീകാരം നൽകി. ഓണപ്പരീക്ഷ ആഗസ്ത് 17 മുതൽ 24 വരെ നടത്താനാണ് ശുപാർശ. ക്രിസ്മസ് പരീക്ഷ ഡി സംബർ 14 മുതൽ 21 വരെയും. കലോത്സവങ്ങളും കായിക മേള യും ആഗസ്തിൽ ആരംഭിക്കും.ഈ വർഷം സ്കൂൾ പ്രവൃത്തി ദിനങ്ങൾ പരമാവധി 220 വരെ യായിരിക്കണമെന്ന് യോഗം സർ ക്കാരിനോട് ശുപാർശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തും*വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാകും*വാർഷിക വിദ്യാഭ്യാസ കലണ്ടർ ഡിജിറ്റലാക്കുന്നതിനും ഇതിനാ യി പ്രത്യേക വെബ്സൈറ്റ് രൂപപ്പെടുത്തണം. പൊതു പൊതുവി ദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ്കെ, എസ്സിഇആർടി, കൈറ്റ്, എസ്ഐഇടി തുടങ്ങി അനുബന്ധ ഏജൻസികളുടെ യും മുഴുവൻ പഠനപ്രവർത്തന ങ്ങളും കലണ്ടറിന്റെ ഭാഗമാകും. ലോകത്ത് എവിടെയിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ കല ണ്ടർ പരിശോധിക്കാനും ഓരോമാസങ്ങളിലെയും പഠനപ്രവർ ത്തനങ്ങൾ എല്ലാവർക്കും മന സിലാക്കാനും ഡിജിറ്റലൈസേ ഷൻ വഴിയൊരുക്കുമെന്ന് യോ ഗത്തിൽ പങ്കെടുത്ത അധ്യാപക സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഓരോ ഏജൻസികളുടെയും പരിശീലനപരിപാടികൾ ഓരേ ദിവസം വരാതിരിക്കാനും ഇത് സഹായകമാകും.വാർഷിക പരീക്ഷ തീയതി സംബന്ധിച്ച് ഒന്നുകൂടി ചർച്ച ചെയ്തശേഷം സർക്കാരിന് ശു പാർശ സമർപ്പിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അധ്യ ക്ഷനായി.

Hari Vishnu K C
Hari Vishnu K C
An ACCA intermediate and Post Graduate in Commerce from Central University of Punjab. Currently working as Teaching Assistant at the Research Department of Commerce and Management,Farook College (Autonomous) Former Guest Lecturer at SN college Vadakara.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments