Friday, December 8, 2023
HomeRecruitmentകേന്ദ്ര പോലീസ് സേന കളിൽ വൻ തൊഴിലവസരങ്ങൾ

കേന്ദ്ര പോലീസ് സേന കളിൽ വൻ തൊഴിലവസരങ്ങൾ

BSF, CISF, CRPF, SSB, ITBP എന്നീ സേനകളിലെ Constable (GD) തസ്തികയിലേക്കും ASSAM RIFLES ലെ Rifleman (GD) തസ്തികയിലേക്കും NCB യിലെ Sepoy തസ്തിയിലേക്കും Staff Selection Commission (SSC) അപേക്ഷ ക്ഷണിച്ചു. മൊത്തം 24369 ഒഴിവുകളാണുള്ളത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ( രണ്ട് തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ അയക്കാം. OBC വിഭാഗത്തിന് മൂന്നു വർഷത്തെയും SC/ST വിഭാഗത്തിന് അഞ്ച് വർഷത്തെയും നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. 27/10/2022 മുതൽ 30/11/2022 വരെ ആപ്ലിക്കേഷൻ ഓൺലൈനായി https://ssc.nic.in അയക്കാം.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് ആയിരിക്കണം.
ആൺകുട്ടികൾക്ക് 170 സെന്റീമീറ്ററും (ST – 162.5 cm) പെൺകുട്ടികൾക്ക് 157 സെന്റീ മീറ്ററും (ST – 150 cm) ഉയരം ഉണ്ടായിരിക്കണം.
ശമ്പളം : 21700 – 69100 രൂപ.
എഴുത്ത് പരീക്ഷയുടെയും കായിക പരീക്ഷയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ മെറിറ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിതമായ എഴുത്ത് പരീക്ഷ 2023 ജനുവരിയിൽ ആയിരിക്കും.

Niyas Narippatta
Niyas Narippatta
Web Freelancer

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular