*ഡിപ്ലോമ ഇൻ എലമൻ്ററി എഡ്യൂക്കേഷൻ.(D.El.Ed). (ആദ്യ കാലങ്ങളിൽ TTC എന്നറിയപ്പെട്ടിരുന്ന കോഴ്സ് ) അപേക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു*സംസ്ഥാന സർക്കാർ/എയ്ഡഡ്/ സ്വാശ്രയ മേഖകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-2023 അധ്യായന വർഷത്തെ ഡിപ്ലോമ ഇൻ എലമൻ്റ്റി എഡ്യൂക്കേഷൻ (ഡി എൽ എഡ്) കോഴ്സിലേക്ക് ഉള്ള പ്രവേശനത്തിന് മെറിറ്റ്/ മാനേജ്മെൻ്റ്/ department ക്വോട്ടകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച അപേക്ഷാ ഫോറത്തിന്റെ മാതൃകയിൽ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്.അപേക്ഷാ ഫോം www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.