Monday, April 15, 2024
HomeEducational NewsNEET 2021: മലയാളിയായ കാർത്തിക. ജി .നായർക്ക് ഒന്നാം റാങ്ക്

NEET 2021: മലയാളിയായ കാർത്തിക. ജി .നായർക്ക് ഒന്നാം റാങ്ക്

*നീറ്റ് ഫലം വന്നു​; മലയാളിയായ കാർത്തിക ജി. നായർ അടക്കം മൂന്നു പേർക്ക്​ ഒന്നാം റാങ്ക്​*

മെഡിക്കൽ കോഴ്​സുകളിലേക്കുള്ള ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്​) ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ കാർത്തിക ജി. നായർ, തെലങ്കാനയിലെ മൃണാൾ കു​റ്റേരി, ഡൽഹിയിലെ തൻമയി ഗുപ്​ത എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക്​ പങ്കിട്ടു.

കാർത്തിക മഹാരാഷ്​ട്രയിലാണ്​ പരീക്ഷ എഴുതിയത്​. കഴിഞ്ഞ സെപ്​റ്റംബർ 12ന്​ നടന്ന നീറ്റിൽ 15.44 ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷ എഴുതിയത്​. 15 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു. 8,70074 പേർ യോഗ്യത നേടി. കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ആലപ്പുഴ മാവേലിക്കര സ്വദേശി ഗൗരിശങ്കറാണ്​ ഒന്നാമത്​. അഖിലേന്ത്യാ തലത്തിൽ 17 ാം റാങ്കുകാരനാണ്​ ഗൗരി.

neet.nta.nic.in എന്ന സൈറ്റിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം. ദേശീയ തലത്തിലെ ഉയർന്ന റാങ്കുകാരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments