*വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം*വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിനായി കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം മാർച്ച് 15ലെ അസാധാരണ ഗസറ്റിൽ. ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ 21വരെ സമർപ്പിക്കാം. വകുപ്പുകളും തസ്തികകളും ചുവടെ:കെ.എസ്.ഇ.ബിയിൽ അസിസ്റ്റൻറ് എൻജിനീയർ (സിവിൽ): മെഡിക്കൽ എജുക്കേഷനിൽ അസിസ്റ്റൻറ് പ്രഫസർ (മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ബയോകെമിസ്ട്രി), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ജനറൽ), ഡെയറി ഡെവലപ്മെൻറിൽ ഡെയറി എക്സ്റ്റൺ ഓഫിസർ, കേരള സ്റ്റേറ്റ് ബാക്വേഡ് ക്ലാസസ് െഡവലപ്മെൻറ് കോർപറേഷൻ പ്രോജക്ട് അസിസ്റ്റൻറ്/യൂനിറ്റ് മാനേജർ, അക്കൗണ്ടൻറ്/സീനിയർ അസിസ്റ്റൻറ്, മെഡിക്കൽ എജുക്കേഷനിൽ ആർട്ടിസ്റ്റ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ടൈപിസ്റ്റ് ക്ലർക്ക്, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടൻറ് ഗ്രേഡ് II, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റൻറ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (ആയുർവേദ) (എസ്.സി/എസ്.ടിക്കാർക്ക്), കേരള പൊലീസിൽ വനിതാ സബ് ഇൻസ്പെക്ടർ (എസ്.ടിക്കാർക്ക് മാത്രം), സബ് ഇൻസ്പെക്ടർ (എസ്.ടിക്കാർക്ക്), ഫിനാൻസ് വകുപ്പിൽ അസിസ്റ്റൻറ് (എസ്.സി/എസ്.ടി), ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് II (എസ്.ടി), ഫയർ ആൻഡ് റെസ്ക്യൂ സർവിസസിൽ ഡ്രൈവർ ട്രെയിനി, കെ.എസ്.സി.സിയിൽ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് I (എസ്.സി/എസ്.ടിക്കാർക്ക്),അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ധീവര), പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം), കേരള മുനിസിപ്പൽ കോമൺ സർവിസ്/വിവിധ െഡവലപ്മെൻറ് അതോറിറ്റികൾ (ഡ്രൈവർ ഗ്രേഡ്-II) (എൽ.ഡി.വി), ഹെൽത്ത് സർവിസസിൽ കോബ്ലർ (എൽ.സി/എ വൺ) കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെൻറ് കോർപറേഷനിൽ ഗാർഡ് (എൽ.സി/എ വൺ), പ്രൊജക്ഷൻ അസിസ്റ്റൻറ് (ഒ.ബി.സി), കെ.എസ്.എഫ്.ഡി.സിയിൽ സിനി അസിസ്റ്റൻറ്, ഇൻഷുറൻസ് മെഡിക്കൽ സർവിസിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവേദം), നഴ്സ് ഗ്രേഡ് II (ആയുർവേദ),വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എച്ച്.ഡി.വി), ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി) ഡ്രൈവർ കം-ഓഫിസ് അറ്റൻഡൻറ് (എൽ.ഡി.വി), എജുക്കേഷൻ വകുപ്പിൽ എച്ച്.എസ്.എ (മാത്തമാറ്റിക്സ്), ഐ.എസ്.എമ്മിൽ ഫാർമസിസ്റ്റ് ഗ്രേഡ് II/ഫാർമസിസ്റ്റ് (ആയുർവേദ), ഫോറസ്റ്റ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ, കെ.എസ്.ഇ.ബിയിൽ എ.ഇ ഇലക്ട്രിക്കൽ, ടൂറിസം വകുപ്പിൽ കുക്ക്, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്കിൽ ക്ലർക്ക് ഗ്രേഡ് II, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ, ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്കിൽ ഡ്രൈവർ. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC