തിരുവനന്തപുരം: ഗവണ്‍മെന്റ്‌/ഗവണ്‍മെന്റ്‌-എയ്‌ഡഡ്‌/ഐ.എച്ച്‌.ആര്‍.ഡി/സ്വാശ്രയ പോളിടെക്‌നിക്‌ കോളജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു . ആദ്യത്തെ ഓപ്‌ഷനോ ഇഷ്‌ടപ്പെട്ട ഓപ്‌ഷനോ ലഭിച്ചവര്‍ അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച്‌ പ്രവേശനം നേടണം. ഇപ്പോള്‍ ലഭിച്ച അലോട്ട്‌മെന്റ്‌ നിലനിര്‍ത്തുകയും എന്നാല്‍, ഉയര്‍ന്ന ഓപ്‌ഷനുകളിലേക്കു മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള ഗവണ്‍മെന്റ്‌/ ഗവണ്‍മെന്റ്‌-എയ്‌ഡഡ്‌/ഐ.എച്ച്‌.ആര്‍.ഡി. പോളിടെക്‌നിക്കില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ താല്‍ക്കാലിക പ്രവേശനം നേടണം. നേരത്തേ രജിസ്‌റ്റര്‍ ചെയ്‌ത്‌ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ വീണ്ടും രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ല.അവര്‍ക്ക്‌ ഉയര്‍ന്ന ഓപ്‌ഷനോ ഇഷ്‌ടപ്പെട്ട ഓപ്‌ഷനോ ലഭ്യമാകുന്ന മുറയ്‌ക്ക്‌ അതതു സ്‌ഥാപനങ്ങളില്‍ അഡ്‌മിഷന്‍ എടുത്താല്‍ മതിയാകും.ഇതുവരെ 5356 പേര്‍ പ്രവേശനം നേടുകയും 8379 പേര്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്‌തിട്ടുണ്ട്‌. രണ്ടാമത്തെ അലോട്ട്‌മെന്റ്‌ പ്രകാരം അഡ്‌മിഷന്‍ എടുക്കാനോ രജിസ്‌റ്റര്‍ ചെയ്യാനോ താല്‍പ്പര്യമുള്ളവര്‍ ഈ മാസം 10ന്‌ വൈകിട്ട്‌ നാലിനു മുമ്ബ്‌ ചെയ്യണം. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ അവരുടെ ഉയര്‍ന്ന ഓപ്‌ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരിക്കണം.