Friday, March 29, 2024
HomeEducational Newsപ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രവേശനം 19 മുതൽ 23 വരെ*

പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രവേശനം 19 മുതൽ 23 വരെ*

*പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രവേശനം 19 മുതൽ 23 വരെ*പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാവും. *ഒക്ടോബർ 19 മുതൽ 23 വരെ* വരെയാണ് പ്രവേശന നടപടികൾ. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുക.ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.*സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം* അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലെ Candidate Login – SWS എന്ന വിഭാഗത്തിലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭ്യമാവും.*പ്രവേശനം 19 മുതൽ 23 വരെ*പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തുമാണ് വിദ്യർത്ഥികൾ പ്രവേശനത്തിനായി സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകേണ്ടത്.ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ അടക്കം ഹാജരാക്കണം.പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments