ഐ എസ് ‌ആര്‍ ഒയില്‍ (ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍) രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്ബളമുള്ള 55 ഒഴിവുകള്‍. എഞ്ചിനീയര്‍, സയന്റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവരെ ഏകദേശം 2,08,700 രൂപ ശമ്ബളത്തില്‍ നിയമിക്കും. അഹമദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലായിരിക്കും നിയമനം. മാര്‍ച്ച്‌ 14ന് അപേക്ഷിക്കാനുള്ള സമയം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ നീണ്ടു പോവുകയായിരുന്നു.
അപേക്ഷ സമര്‍പ്പിക്കാന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ sac.gov.in സന്ദര്‍ശിക്കുക. ഹോം പേജില്‍

റിക്രൂട്ട്‌മെന്റ്(Recruitment) എന്ന സെക്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പുതിയ ഒരു പേജ് തുറക്കപ്പെടും. അപ്ലൈ നൗ(Apply online) ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക. സബ്മിറ്റ്(Submit) ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്ബര്‍ ഓര്‍ത്തു വയ്ക്കുക.