ബിഗ് ഡേറ്റ ബയോളജി പഠിക്കാം; മാസം 10,000 രൂപ സ്റ്റൈപ്പൻഡ് നേടാം

ബയോഇൻഫർമാറ്റിക്‌സ് രംഗത്തു പിഎച്ച്ഡി, പിജി അടക്കമുള്ള പ്രോഗ്രാമുകൾ നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐബിഎബി).

ബെംഗളൂരു ഐഐഐടിയുമായി കൈകോർത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ഐബിഎബി നടത്തുന്ന പ്രോഗ്രാമാണ് പിജി ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി.

ദൈർഘ്യം 12 മാസം.

സ്റ്റൈപ്പൻഡ് മാസം 10,000 രൂപ.

മികച്ച പ്ലേസ്മെന്റ് സാധ്യത‌.
ജൈവശാസ്ത്രങ്ങളിലെയും മെഡിക്കൽ സയൻസിലെയും വൻതോതിലുള്ള ഡേറ്റ, വിശകലനം ചെയ്യുന്നതിനാവശ്യമായ കംപ്യൂട്ടേഷനൽ /സ്റ്റാസ്റ്റിസ്റ്റിക്കൽ / എൻജിനീയറിങ് ശേഷികൾ ശക്തമാക്കുന്ന ബഹുവിഷയ പാഠങ്ങൾ. ഡേറ്റ സയൻസും മെഷീൻ ലേണിങ്ങും ജെനോമിക്സും സിലബസിലുൾപ്പെടും.

വ്യവസായരംഗത്തെ പ്രായോഗികപ്രശ്നങ്ങൾ നിർധാരണം ചെയ്യേണ്ട ഗവേഷണാത്മക പ്രോജക്ടുകളുണ്ട്.

ബയോടെക് / ബയോമെഡിക്കൽ ടെക് / ബയോഇൻഫർമാറ്റിക്സ് / കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രോണിക്സ് / ഐടി എന്നീ ശാഖകളിലെ ബിടെക്, അഥവാ ബയോടെക് / ബയോഇൻഫർമാറ്റിക്സ് / ബയോകെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി / സ്റ്റാറ്റിസ്റ്റിക്സ് എംഎസ്‌സി 60 % മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം.

അവസാന തീയതി: നവംബർ 10.

ഓൺലൈൻ പരീക്ഷ: നവംബർ 22.

ഇന്റർവ്യൂ: ഡിസംബർ 12.

വെബ്സൈറ്റ്: www.ibab.ac.in