കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തിൽ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവരിൽ പതിനയ്യായിരത്തിലേറെ പേർ മാൻഡേറ്ററി ഫീസ് ഇനിയും അടച്ചില്ല.

29-ന് അഞ്ച് മണിക്കകം ഫീസടയ്ക്കാത്തവർക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർ അലോട്ട്മെന്റുകളിൽനിന്ന് പുറത്താകുന്നതുമാണെന്ന് പ്രവേശനവിഭാഗം ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യയൻ അറിയിച്ചു. 35,576 പേരാണ് ഒന്നാം അലോട്ടുമെന്റിൽ ഇടംനേടിയത്.

285 കോളേജുകളിലെ 114 പ്രോഗ്രാമുകളിലേക്കായി 1,31,038 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഫീസ് വിവരങ്ങളും ഓൺലൈൻ അടയ്ക്കേണ്ട ലിങ്കുമെല്ലാം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്