Allotment ലഭിച്ച വിദ്യാർത്ഥികൾ 07,07,20:23, 3PM-നുള്ളിൽ, താഴെ പ്രതിപാദിച്ചിട്ടുള്ള മാൻഡേറ്ററിഫീസ് അടച്ച ശേഷം കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് താൽക്കാലിക, സ്ഥിര അഡ്മിഷൻ എടുത്ത് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
1. എസ് സി, എസ് ടി / ഒ.ഇ.സി / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 125 – രൂപ
2. മറ്റുള്ളവർ : 510 രൂപ
1 ഉം 2 ഉം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്ഥിരം താൽക്കാലിക അഡ്മിഷൻ എടുക്കേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച് വിദ്യാർ ത്ഥികൾ മന്റേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്.
ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ്അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ഒന്ന് രണ്ട് അല്ലോട്മെന്റുകൾക്ക് ശേഷം അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീസ് അടച്ച ശേഷം അലോട്ട്മെന്റ് / അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 07.07.2023, 3 M നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം താൽക്കാലിക അഡ്മിഷൻ നേടേണ്ടതാണ്.
അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായരിക്കും.