ഡിസ്റ്റൻസ് രീതിയിലുള്ള പഠനാവസരം കേരളത്തിൽ
കേരളത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചെങ്കിലും കോഴ്സുകൾ തുടങ്ങാനുള്ള യു.ജി.സി./ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതുവരെ, കേരള/ മഹാത്മാഗാന്ധി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ/പ്രൈവറ്റ് രജിസ്ടേഷൻ വഴിയുള്ള കോഴ്സുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
▶️ കേരള സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എ./ബി.കോം./ബി.ബി.എ. എന്നീ കോഴ്സുകൾ ഉണ്ട്. ഡിസംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ideku.net
▶️ കോഴിക്കോട് സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ ബി.എ./ബി.കോം./ബി.ബി.എ. പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. വിവരങ്ങൾക്ക്: www.sdeuoc.ac.in ലേറ്റ് ഫീ 100 രൂപ നൽകി നവംബർ 30 വരെ അപേക്ഷിക്കാം.
▶️ മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബി.എ./ബി.കോം. കോഴ്സുകൾ പഠിക്കാം. നവംബർ 30 വരെ അപേക്ഷിക്കാം. ഫൈൻ, സൂപ്പർഫൈൻ അടച്ച് യഥാക്രമം ഡിസംബർ എട്ട്, ഡിസംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mgu.ac.in/private-registration
▶️ കണ്ണൂർ സർവകലാശാല, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബി.എ./ബി.കോം./ബി.ബി.എ. പ്രോഗ്രാമുകൾ പഠിക്കാം. അപേക്ഷ ഡിസംബർ ഏഴുവരെ. ലേറ്റ് ഫീസ് നൽകി ഡിസംബർ 15 വരെയും. വിവരങ്ങൾക്ക്: www.kannuruniversity.ac.in/en/
ഇവ കൂടാതെ രാജ്യത്തെ വിവിധ സർവകലാശാലകളുടെ വിദൂരപഠനവിഭാഗം ബിരുദ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവ പരിശോധിച്ച് പ്രവേശനം തേടുന്ന കാര്യവും ആലോചിക്കുക.