തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെൻററി ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി നടത്താൻ തീരുമാനം. പരീക്ഷ ടൈംടേബിൾ ഉൾപ്പെടെയുള്ള വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി-ഇംപ്രൂവ്മെന്റ് പരീക്ഷ ഈ വർഷം മുതൽ മാർച്ചിലെ പരീക്ഷക്കൊപ്പം നടത്താൻ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ഈ വർഷം കൂടി സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ അധ്യയന വർഷത്തിനിടെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. അടുത്ത വർഷം മുതൽ ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമെന്ററി – ഇംപ്രൂവ്മെന്ററി പരീക്ഷകൾ തൊട്ടടുത്ത മാർച്ചിലെ ഒന്നാംവർഷ പൊതുപരീക്ഷക ൾക്കൊപ്പമായിരിക്കും നടത്തുക.