ഈ വർഷത്തെ പ്ലസ്‌ വൺ പ്രവേശന നടപടികൾ ജൂണിൽ പൂർത്തിയായി ജൂലൈ 5 ന് ക്ലാസുകൾ തുടങ്ങാൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്.. ഈ വർഷം ക്ലാസുകൾ നേരെത്തെ ആരംഭിച്ചാൽ വിദ്യാർത്ഥികളെ സംബന്ധിച്ചു കൂടുതൽ പ്രവർത്തിദിനങ്ങൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു