കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ യു.ജി. കോഴ്‌സുകളിലേക്കും അറബിക്, എക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കുമാണ് പ്രവേശനം.
പിഴ കൂടാതെ ജൂലൈ 31 വരെയും 100 രൂപ പിഴയോടെ ആഗസ്ത് 15 വരെയും 500 രൂപ പിഴയോടെ ആഗസ്ത് 26 വരെയും 1000 രൂപ പിഴയോടെ ആഗസ്ത് 31 വരെയും (ജൂണ്‍ 9 മുതല്‍) ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.
വിജ്ഞാപനവും പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.
ഫോണ്‍ 0494 2407356, 2400288, 2660600.