2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള അഞ്ചാം അലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുകയും 19 സെപ്റ്റംബർ 2022 വൈകുന്നേരം 5 മണിക്ക് മുൻപായി അഡ്മിഷൻ ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതുമാണ്. അഞ്ചാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻചെയ്ത് അഡ്മിഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ് (SBIePay).

       കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715284, 0497-2715261, 7356948230.
e-mail id: [email protected]