കേരള ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷയുടെ ഫലം ഈ ആഴ്ച പ്രസിദ്ധീകരിക്കാൻ സാധ്യത. ഏറെ നാളത്തെ ആശങ്കകൾക്ക് ശേഷം നടത്തപ്പെട്ട പരീക്ഷയായിരുന്നു കഴിഞ്ഞ +1 പരീക്ഷ. ഒരു ദിവസം പോലും സ്കൂളിൽ നേരിട്ടുള്ള ക്ളാസ്സിൽ പങ്കെടുക്കാതെയാണ് കുട്ടികൾ +1 പരീക്ഷ എഴുതിയത്. ഓൺ ലൈൻ ക്ളാസ്സ് മാത്രമാണ് കുട്ടികൾ ആശ്രയിച്ചത്. ഇംപ്രൂവ്മെൻ്റ് പരീക്ഷ ഉണ്ടായിരിക്കില്ല എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ക്ളാസ്സുകൾ നഷ്ടപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ഈ വർഷവും ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തണമെന്ന് ചില അധ്യാപക സംഘടകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.. ഈ കാര്യം ഗവൻമെൻ്റ് പരിഗണയിലാണ്. ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തുന്നത് രണ്ടാം വർഷ ക്ളാസുകളെ സാരമായി ബാധിച്ചേക്കും
‘