ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017   പി.ആര്‍. 1051/2021ജീവല്‍ പത്രികാ സമര്‍പ്പണംകാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കുടുംബ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രികക്കൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കും. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രം, പോസ്റ്റല്‍ വിഭാഗം എന്നിവിടങ്ങളില്‍ നിലവിലുള്ള സേവനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. സര്‍ട്ടിഫിക്കറ്റ് യഥാസമയം സമര്‍പ്പിക്കുന്നവരുടെ പെന്‍ഷന്‍ മാത്രമേ ഡിസംബര്‍ മാസം മുതല്‍ വിതരണം ചെയ്യുകയുള്ളൂ. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പി.ആര്‍. 1052/2021എല്‍.ഡി. സെന്റര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ നിയമനംകാലിക്കറ്റ് സര്‍വകലാശാലാ ലക്ഷദ്വീപ് സെന്റര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 9-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍  പി.ആര്‍. 1053/2021അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനംകാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെ മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിമയനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 9-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  പി.ആര്‍. 1054/2021പി.ജി. പ്രവേശനം അപേക്ഷ നീട്ടി2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും 5 വരെ അവസരമുണ്ട്.  പി.ആര്‍. 1055/2021പരീക്ഷഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2021 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.സര്‍വകലാശാലാ പഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.  പി.ആര്‍. 1056/2021മാനേജ്‌മെന്റ് പ്രൊജക്ട് വൈവഎട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട് വൈവ നവംബര്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.  പി.ആര്‍. 1057/2021പുനഃപരീക്ഷമൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് എന്ന പേപ്പറിന്റെ പുനഃപരീക്ഷ നവംബര്‍ 8-ന് നടക്കും.  പി.ആര്‍. 1058/2021കോവിഡ് സ്‌പെഷ്യല്‍ പരീക്ഷരണ്ട് വര്‍ഷ ബി.എഡ്. സോഷ്യല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 30-ന് തുടങ്ങും.  പി.ആര്‍. 1059/2021പ്രാക്ടിക്കല്‍ പരീക്ഷനാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8-ന് തുടങ്ങും.  പി.ആര്‍. 1060/2021പരീക്ഷാ ഫലംമൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, തമിഴ് ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. . ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.  പി.ആര്‍. 1061/2021