*നേവിയിൽ 300 സെയ്ലർ, ശമ്പളം: 21,700-69,100 രൂപ*_______________________________ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ മെട്രിക് റിക്രൂട് വിഭാഗത്തിൽ 300 ഒഴിവ്. ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് വിഭാഗങ്ങളിൽ പുരുഷൻമാർക്ക് അവസരം. 2022 ഏപ്രിൽ ബാച്ചിലേക്കാണു പ്രവേശനം. ഒാൺലൈൻ *അപേക്ഷ ഒക്ടോബർ 29 മുതൽ നവംബർ 2 വരെ*. യോഗ്യത: പത്താം ക്ലാസ് ജയം, ഷെഫ്/സ്റ്റ്യുവാർഡ്/ഹൈജീനിസ്റ്റ് മേഖലയിലെ പരിജ്ഞാനം.പ്രായം: 2002 ഏപ്രിൽ ഒന്നിനും 2005 മാർച്ച് 31 നും മധ്യേ ജനിച്ചവർ.ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.പരിശീലനവും നിയമനവും: 2022 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ 12 ആഴ്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 15 വർഷത്തെ പ്രാഥമിക നിയമനം.സ്റ്റൈപ്പെൻഡ്: പരിശീലനസമയത്തു 14,600 രൂപ. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും). തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്ക്വാറ്റ്സ്, 10 പുഷപ്സ് എന്നിവയുണ്ടാകുംകൂടുതൽ വിവരങ്ങൾക്ക് https://www.joinindiannavy.gov.in/
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC