ഈ വർഷത്തെ +1 പ്രവേശന നടപടികൾ രണ്ടാം സപ്ളിമെന്ററിയും, ശേഷം നടന്ന ഒഴിവുകളിലേക്കുള്ള സ്പോട് അഡ്മിഷനും പൂർത്തീകരിപ്പെട്ടിട്ടും , ഈ വർഷം സംസ്ഥാനത്ത് നിരവധി വിദ്യാർത്ഥികൾക്ക് +1 പ്രവേശനം ലഭിച്ചില്ല.
സാധാരണ ഒരു ക്ളാസ്സിൽ 65 വിദ്യാർത്ഥികൾ ഉണ്ടാവാറുണ്ട്. ഈ വർഷം 60 സീറ്റ് വീതം മാത്രമേ കൊടുത്തുള്ളൂ. പുതിയ ബാച്ചുകളോ, സ്കൂളുകളോ അനുവധിച്ചതുമില്ല.

മലബാർ ജില്ലകളിലെ വിദ്യാർത്ഥികളാണ് കൂടുതലും പുറത്തായത്. കഴിഞ്ഞ ദിവസം നടന്ന സ്പോട് അഡ്മിഷന് ഒന്നും രണ്ടും ഒഴിവിലേക്ക് ആയിരത്തിന് അടുത്ത് വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് അപേക്ഷ കൊടുത്തത്.