കേരള ആര്‍ക്കിടെക്ചര്‍(ബി.ആര്‍ക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫലങ്ങള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അതേസമയം, വിവരസമര്പ്പണിത്തിലെ അപാകതകളെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചതായും ഇവ പരിഹരിച്ചാല്‍ ഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിക്കില്ല. പ്രവേശന സമയത്ത് പ്രോസ്പെക്ടസ് ക്ലോസ് 6.2 പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ നേടണം. ഇത് പ്രവേശന സമയം കോളജ് അധികൃതര്‍ പരിശോധിക്കുമെന്നും സമര്‍പ്പിക്കപ്പെട്ട മാര്‍ക്ക് വിവരങ്ങളില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് റദ്ദാവുമെന്നും കമ്മിഷണര്‍ അറിയിച്ചു. സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവയ്ക്കു അര്‍ഹരായവരുടെ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
About The Author
Related Posts
Recent Posts
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
-
എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനമായി; അവസാനതീയതി ജനുവരി മൂന്ന്Nov 30, 2023 | KPSC
-
കേന്ദ്ര പൊലീസ് സേനകളിൽ 26146 ഒഴിവുകൾ: അപേക്ഷ ഡിസംബർ 31 വരെNov 28, 2023 | SSC