കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
കമ്മ്യൂണിറ്റി ക്വോട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 15-ന് വൈകുന്നേരം 5 മണി വരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായോ കോളേജുമായി നേരിട്ട് ബന്ധപ്പെട്ടോ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുക . ഓൺലൈൻ റിപ്പോർട്ടിങ് താഴെ പറയുന്ന പ്രകാരം നടത്താവുന്നതാണ്.
cuonline.ac.in/ug => Student Login => Community Quota Reporting=> Report(button)
ഒക്ടോബർ 16 – ന് ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ കോളേജുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ് . ഒക്ടോബർ 16 മുതൽ 22 വരെ ആയിരിക്കും കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുക . കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിൻ വഴി മാന്റേറ്ററി ഫീസ് അടവാക്കേണ്ടതാണ്.