2020 വര്‍ഷത്തിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ക്വാളിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. എന്നാല്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഒഴിവുകളിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ. അതേസമയം ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.
കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്.

തസ്തിക, ഡിപ്പാര്‍ട്ട്‌മെന്റ്, യോഗ്യത എന്നിവ,

സിവില്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ്; സിവില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ. ഡിപ്ലോമയുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍: ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ്; ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സിവില്‍: സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ഇലക്‌ട്രിക്കല്‍: സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ഇലക്‌ട്രിക്കല്‍: ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍); ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

മെക്കാനിക്കല്‍: സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫരാക്ക ബാരേജ് പ്രോജക്‌ട്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍; മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെയും സിവില്‍, ഇലക്‌ട്രിക്കല്‍ തസ്തികയിലെ പ്രായപരിധി 32 വയസ്സ്. മറ്റുള്ളവ 30 വയസ്സ്. 01.01.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ഒന്നാംഘട്ട പരീക്ഷ 22.03.2021 മുതല്‍ 25.03.2021 വരെയായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ssc.nic.in എന്ന വെബ്‌സൈറ്റ് കാണുക. ഒക്ടോബര്‍ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.