കാലിക്കറ്റ് സർവ്വകലാശാല 2020-22 അധ്യയന വർഷത്തിലേക്ക് ബി.എഡ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12.10.2020 .
അപേക്ഷാ ഫീസ് – ജനറൽ 555 / – രൂപ , SC / ST 100/- രൂപ.
CAPID യും പാസ്സ്വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ https://bedu.uoc.ac.in/ ൽ New CAP Generation ‘ എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ് . ആദ്യ ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAPID യും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ , അപേക്ഷ ഫീസ് അടച്ച് പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ .
സ്പോർട്ട്സ് ക്വാട്ട
സ്പോർട്ട്സ് ക്വാട്ട വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലാണ്.
റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി സ്പോർട്ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ കാലിക്കറ്റ് സർവ്വകലാശാലയുടെ 2020 ബി.എഡ് . ഓൺലൈൻ അപേക്ഷാ പ്രിന്റ്ഔട്ട് , യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് , സ്പോർട്ട്സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി , കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ , തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് / ഗ്രേഡ് , NSS NCC തുടങ്ങിയ വെയിറ്റേജ് , നോൺ – ക്രീമിലെയർ , സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ . എസ്.ഇ.ബി.സി സംവരണത്തിന് അർഹരായവർ ( ഇ.ടി.ബി. , മുസ്ലീം , ഒ.ബി.എച്ച് . , ഒ.ബി.എക്സ് . , എൽ.സി. കുടുംബി തുടങ്ങിയവർ ) രജിസ്ട്രേഷൻ സമയത്ത് Non Creamy Layer – YES എന്ന് നൽകണം . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്കുള്ള സംവരണത്തിന് ( EWS ) അർഹരായവർ പ്രോസ്പെക്ടസിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.
ബി.എഡ് . പ്രവേശനപ്രക്രിയ അലോട്ട്മെന്റ് മുഖേനയാണ് നടത്തുന്നത് . ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതിക്കുശേഷവും അലോട്ട്മെന്റിന് മുമ്പായും അപേക്ഷകന് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.
വിഭിന്നശേഷി , കമ്മ്യൂണിറ്റി , സ്പോർട്ട്സ് , ഡിഫൻസ് , ടീച്ചേർസ് , ലിങ്ക്വിസ്റ്റിക് മൈനോറിറ്റി എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല . പ്രസ്തുത വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നൽകുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുന്നതുമാണ്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളി ലേക്കോ അയക്കേണ്ടതില്ല . എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷ യുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പി ക്കേണ്ടതാണ് .
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ( ജനറൽ , മാനേജ്മെന്റ് , കമ്മ്യൂണിറ്റി ക്വാട്ട , സ്പോർട്ട്സ് , വിഭിന്നശേഷി വിഭാഗക്കാർ , വിവിധ സംവരണം വിഭാഗക്കാർ ഉൾപ്പെടെ ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 15 ഓപ്ഷൻ നൽകാവുന്നതാണ് . പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന അതാത് കമ്മ്യൂണിറ്റിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 1 ഓപ്ഷൻ അധികമായി നൽകാവുന്നതാണ്.
മാനേജെന്റ് കോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കുന്ന ഫോൺ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ . ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ , അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകാവൂ .
ഗവ:, എയ്ഡഡ്, സാശ്രയ ട്രെയിനിങ് കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണന ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ് . സെൽഫ് ഫിനാൻസിംഗ് കോഴ്സകളുടെ ഫീസ് എയ്ഡഡ് / ഗവൺമെന്റ് കോളുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും .
അലോട്ട്മെന്റ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകൾ സ്ഥിരമായി നഷ്ടമാവുന്നതും ഒരു ഘട്ടത്തിലും തിരികെ പുനഃസ്ഥാപിക്കുന്നതുമല്ല . പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സർവ്വകലാശാല വാർത്തകൾ ശ്രദ്ധിക്കേണ്ടതാണ് . ഫോൺ : 0494 2407016 , 2407017 .