എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതിന് https://www.cee.kerala.gov.in/https://www.cee.kerala.gov.in/ പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഒക്ടോബർ ആറിന് രാവിലെ 10 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർചെയ്യാം. ഫീസടയ്ക്കാൻ എട്ടുമുതൽ 10-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.

തിരുവന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഫൈൻ ആർട്സ് കോളേജുകളില്‍ നാല് വർഷത്തെ ബാച്ചിലർ ഇൻ ഫൈൻ ആർട്സ് പ്രവേശനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാം
http://www.admissions.dtekerala.gov.in

IIT Bombay, IIT Guwahati, IIT Hyderabad, IIITDM Jabalpur എന്നിവിടങ്ങളിലെ BDes പ്രോഗ്രാമിന് പ്രവേശന അവസരം ഒരുക്കുന്ന
UCEED 2021 ന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം
http://www.uceed.iitb.ac.in/2021

+1, +2, ഒന്നാം വർഷ ബിരുദം എന്നീ തലങ്ങളിൽ സയൻസ് പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്ന KVPY ഫെലോഷിപ്പ് പരീക്ഷക്ക് ഒക്ടോബർ 19 വരെ അപേക്ഷിക്കാം
http://www.kvpy.iisc.ernet.in/main/index.htm

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം/ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2020-’21 വർഷത്തേക്ക്‌ സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പെൻഡ്‌ (റിന്യൂവൽ) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

ചാർട്ടേഡ് അക്കൗണ്ട്‌സ്/കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ട്‌സ്, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് www.minoritywelfare.kerala.gov.inwww.minoritywelfare.kerala.gov.in വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

Coutesy:
സിജി ദോഹ ഖത്തർ കരിയർ ഡിവിഷൻ