എൻജിനീയറിങ് അലോട്മൻ്റിൽ 5 പുതിയ ബ്രാഞ്ചുകൾ കൂടി.

കീo 2020 പ്രോസ്പക്ടസിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻജിനിയറിങ് ബ്രാഞ്ചുകൾക്കു പുറമെ, 5 പുതിയ ബ്രാഞ്ചുകളിലേക്കു കൂടി, ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകാം.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്‌ & ഡാറ്റാ സയൻസ് (കോഡ്- എ.ഡി; 5 സ്വകാര്യ സ്വാശ്രയ കോളെജുകളിൽ), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ, ഒരു സ്വകാര്യ സ്വാശ്രയം‌), കംപ്യൂട്ടർ സയൻസ് & എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) (സി.ടി, സ്വകാര്യ സ്വാശ്രയം – 2)‌, കംപ്യൂട്ടർ സയൻസ് & എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷിൻ ലേണിംങ്) (സി.എൽ, സർക്കാർ നിയന്ത്രിതം – 1, സ്വകാര്യ സ്വാശ്രയം – 1)‌, ഇലക്ട്രിക്കൽ & കംപ്യൂട്ടർ എൻജിനിയറിങ് (ഇ.എൽ, സ്വകാര്യ സ്വാശ്രയം – 1), എന്നിവയാണ് ഈ പുതിയ അഞ്ചു ബ്രാഞ്ചുകൾ. പ്രോസ്പക്ടസിൽ ഉള്ള മെറ്റല്ലർജി (കോഡ്: എം.ടി), പട്ടികയിൽ ഉൾപ്പെടുന്നില്ല. മൊത്തം 35 ബ്രാഞ്ചുകളാണ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിശ്ചിത എൻട്രികൾ കണ്ടെത്താൻ ഫിൽട്ടറിംഗ് സംവിധാനം:

ഓപ്ഷൻ പേജിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക്, ലഭ്യമായ ഓപ്ഷനുകളിൽ ഏതാനും എണ്ണമേ തുടക്കത്തിൽ കാണാൻ കഴിയൂ. ബാക്കിയുള്ളവ, താഴേക്ക് സ്ക്രോൾ ചെയ്ത് കണ്ടെത്താം.

ഒരു നിശ്ചിത വിഭാഗത്തിലെ ഓപ്ഷനുകൾ മാത്രം കണ്ടെത്താൻ, “ഫിൽട്ടറിംഗ്” ഉപയോഗപ്പെടുത്താം.
എൻട്രൻസ് കമ്മീഷണറുടെ അലോട്മൻ്റിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള ഓപ്ഷനുകൾ; കോഴ്സസ്, ഇൻസ്റ്റിറ്റ്യൂഷൻ ടൈപ്പ്, ക്വാട്ട എന്നിങ്ങനെ മൂന്നു ഫീൽഡുകൾ ഉപയോഗിച്ചുള്ള ഫിൽട്ടറിംഗ് നടത്തി കണ്ടെത്തി, രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

ഡിഫോൾട്ടായി ഈ മൂന്നു എൻട്രികൾക്കു താഴെയുള്ള കളങ്ങളിലും “ഓൾ” എന്നാകും കാണുക. അതാകുമ്പോൾ എല്ലാ വിഭാഗങ്ങളിലെയും എല്ലാ ഓപ്ഷനുകളും കാണാൻ കഴിയും.

“കോഴ്സസ്” എന്ന ലേബലിനു താഴെയുള്ള ബോക്സ് ക്ലിക്കു ചെയ്താൽ, കോഴ്സ്/ബ്രാഞ്ച് പേരുകൾ ഡ്രോപ് ഡൗൺ മെനുവിൽ കാണാം. അതിൽ നിന്നും, സിവിൽ എൻജിനിയറിംഗ് തിരഞ്ഞെടുത്താൽ, ആ ബ്രാഞ്ചുള്ള കോളേജുകൾ എല്ലാം (ജി/എൻ/എസ്) കാണാം.

ഈ ബ്രാഞ്ചുള്ള ഗവ.കൺട്രോൾഡ് കോളേജുകൾ മാത്രം കാണാൻ, ഇൻസ്റ്റിറ്റ്യൂഷൻ ടൈപ്പ് – തലക്കെട്ടിനു താഴെയുള്ള ബോക്സിൽ ക്ലിക്കു ചെയ്ത്, മെനുവിൽ നിന്നും “ഗവ.കൺട്രോൾഡ് സെൽഫ് ഫിനാൻസിംഗ്” തിരഞ്ഞെടുക്കണം.

ക്വാട്ട ഭാഗത്ത്, ഗവൺമൻ്റ് ക്വാട്ട (ജി/എൻ/എസ് വിഭാഗങ്ങളിലെ ഓപ്ഷനുകൾ)/മാനേജ്‌മൻ്റ് ക്വാട്ട (എൻ വിഭാഗം) ഓപ്ഷനുകൾ കാണാം.

തിരഞ്ഞെടുത്ത ഓപ്ഷനുകളും, ഫിൽട്ടറിംഗ് വഴി കണ്ടെത്താൻ സൗകര്യമുണ്ടു്. ഇതേ തത്വമാണ് അവിടെയും പാലിക്കേണ്ടത്.

Courtesy:
— ഡോ.എസ്‌.രാജൂകൃഷ്ണൻ.