ഏഴിമല നേവൽ അക്കാഡമിയിൽ പ്ലസ്ടു കേഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച മാർക്കോടെ പ്ലസ്ടു പാസായ ആരോഗ്യവാനായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തിയതി: ഒക്ടോബർ 20
കേഡറ്റ് എൻട്രി സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ) കോഴ്സ് പൂർത്തിയാക്കിയാൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) ബിടെക് ബിരുദവും 15,600- 39,100 രൂപ ശമ്പള സ്കെയിലിൽ നേവിയിൽ സബ് ലഫ്റ്റനന്റ് പദവിയും ലഭിക്കും.
യോഗ്യത-
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടു, കൂടാതെ എസ്എസ്എൽസി തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിനു 50 ശതമാനം മാർക്കും നേടിയിരിക്കണം.
ജീ മെയിൻ 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം.
പ്രായം-
പതിനേഴിനും പത്തൊന്‍പതിനും മധ്യേ. (02-01-2001 നും 01-07-2003 ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതിയും ഉൾപ്പെടെ).
ശാരീരിക യോഗ്യത-
ഉയരം 157 സെമി. പ്രായത്തിനനുസരിച്ച് തൂക്കം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തി.
സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ബംഗളൂരൂ, ഭോപ്പാൽ, കോയന്പത്തൂർ, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ വച്ചായിരിക്കും ഇന്റർവ്യൂ.
അപേക്ഷിക്കേണ്ടവിധം-
ഒക്ടോബർ ആറു മുതൽ 20 വരെ
https://www.joinindiannavy.gov.in
എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്
https://www.joinindiannavy.gov.in
സന്ദർശിക്കുക.
Courtesy:
Courtesy:സിജി ഇൻറർനാഷനൽ കരിയർ ഗൈഡൻസ് ടീം