അവസാന തിയതി: 25.09.2020
എംജി സർവകലാശാലയിലെ ഐഐആർബിഎസ്, ഐഎംപിഎസ്എസ്എന്നിവിടങ്ങളിൽ നടത്തുന്ന ഇൻഗ്രേറ്റഡ് എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 15.09.2020 മുതൽ ആരംഭിക്കും.
ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കന്പ്യൂട്ടർ സയൻസ്, എൻവയണ്മെന്റൽ സയൻസസ് എന്നി വിഷയങ്ങളിലും
ഇൻറഗ്രേറ്റഡ് എംഎ പ്രോഗ്രാം ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും ലഭിക്കും.
*പ്രവേശന പരീക്ഷയില്ല*
വികലാംഗ ക്വോട്ടയിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കണം. സമർപ്പിച്ച അപേക്ഷകളുടെ മെറിറ്റ് നോക്കി
പ്രൊവിഷണൽ അലോട്മെൻ്റ് ലിസ്റ്റ് സർവകലാശാല 28.9.20ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്മെൻ്റ് ലിസ്റ്റ് ഒക്ടോബർ ഒന്നിനും പ്രസിദ്ധീകരിക്കും.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനപ്രക്രിയ പൂർണമായും ഓണ്‍ലൈനായായിരിക്കും.
അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഹാർഡ് കോപ്പി അയച്ച് കൊടുക്കേണ്ടതില്ല.
എസ്സി/എസ്ടി വിഭാഗത്തിന് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ഓണ്‍ലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും www. cap.mgu.ac.in എന്ന വെബ്സൈറ്റിൽ
http://cap.mgu.ac.in/mgucap2020_integrated_pg/
സന്ദർശിക്കുക.
ലഭ്യമായ കോഴ്സുകൾ:
Integrated Master of Science(Chemistry)
Integrated Master of Science(Computer Science)
Integrated Master of Science(Environmental Science)
Integrated Master of Science(Life Sciences)
Integrated Master of Science(Physics)
Integrated Master of Social Science(Economics)
Integrated Master of Social Science(History)
Integrated Master of Social Science(Political Science)
യോഗ്യത: ബന്ധപ്പെട്ട സ്ട്രീമിൽ 60% മാർക്ക് നേടി +2 പാസാകണം.
Courtesy:
മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ ടീം